മനുഷ്യ-വന്യജീവി സംഘർഷം തടയാൻ കർമപദ്ധതി തയ്യാറാക്കാൻ സർക്കാർ തീരുമാനം


തിരുവനന്തപുരം :- മനുഷ്യ-വന്യ ജീവി സംഘർഷം തടയാൻ വിവിധ വകുപ്പുകൾ യോജിച്ച് കർമപദ്ധതി തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പു മേധാവികളുടെ യോഗം വനത്തോടുചേർന്ന കൃഷിഭൂമിയിലെ വിളമാറ്റം ഉൾപ്പെടെ നിർദേശങ്ങൾ ചർച്ച ചെയ്തു. 

മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടികൾ. സംഘർഷം തടയുന്നതിന് ഉത്തരവാദിത്വം വനംവകുപ്പിനാണ്. ഇത് സമൂഹത്തിന്റെയാകെ പ്രശ്നമാണെന്നതിനാൽ മറ്റു വകുപ്പുകൾക്കും ഉത്തരവാദിത്വങ്ങൾ നിശ്ചയിക്കാനുള്ള ചർച്ചകൾക്കാണ് തുടക്കമിട്ടത്.

Previous Post Next Post