പന്ന്യങ്കണ്ടിയിൽ UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


പന്ന്യങ്കണ്ടി :- കണ്ണൂർ പാർലമെന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സുധാകരനെ വിജയിപ്പിക്കുന്നതിന് വേണ്ടി പന്ന്യങ്കണ്ടി 163 164 ബൂത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ നാലാംപീടിക ലീഗ് ഓഫീസിൽ വെച്ച് നടന്നു. കൺവെൻഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി.പി.സി മുഹമ്മദ്‌ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. 

യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശാഹുൽ ഹമീദ്, കോൺഗ്രസ് കൊളച്ചേരി മണ്ഡലം ട്രഷറർ കെ.പി മുസ്തഫ, കെ.പി കമാൽ, അബ്ദു പറമ്പിൽ , സി.കെ കാദർ , പി.എം ഹംസ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ റഹീസ് കെ.പി സ്വാഗതവും മുസ്തഫ കെ.പി നന്ദിയും പറഞ്ഞു.

163 ബൂത്ത്‌ കമ്മിറ്റിയുടെ ചെയർമാനായി പി.പി.സി മുഹമ്മദ്‌ കുഞ്ഞിയേയും ജനറൽ കൺവീനറായി അബ്ദുൾ ഖാദർ സി.കെ യേയും ട്രഷററായി അബ്ദു പറമ്പിലിനേയും തിരഞ്ഞെടുത്തു.      

164 ബൂത്ത്‌ കമ്മിറ്റിയുടെ ചെയർമാനായി കെ.പി കമാൽ ജനറൽ കൺവീനറായി കെ.നാസറിനെയും ട്രഷററായി വി.പി മുഹമ്മദ്‌ കുഞ്ഞിയെയും തിരഞ്ഞെടുത്തു.    

Previous Post Next Post