കണ്ണൂർ :- ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ബൂത്തുകളിലെ ലൈവ് വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജമായി. ട്രയല്‍ റണ്‍ വ്യാഴാഴ്ച വൈകിട്ടോടെ നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എഡിഎം കെ നവീന്‍ബാബു, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് എന്നിവര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കണ്‍ട്രോള്‍ റൂമില്‍ വിപുലമായ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ്ങ്
സ്റ്റേഷനുകളും കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കാം. ജില്ലയില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്‍ണറബിള്‍, ക്രിട്ടിക്കല്‍, സാധാരണ ബൂത്തുകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ നിരീക്ഷണ സംവിധാനം ഒരുക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് മുഴുവന്‍ ബൂത്തുകളിലും പോളിങ് തീരുന്നതു വരെ വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
നോഡല്‍ ഓഫീസര്‍ ടോമി തോമസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ രാജന്‍, അസി. നോഡല്‍ ഓഫീസര്‍ സി എ മിഥുന്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ 90 പേര്‍ നിരീക്ഷണത്തിനും 10 സൂപ്പര്‍വൈസര്‍ ചാര്‍ജ് ഓഫീസര്‍മാരും 15 സാങ്കേതിക ഉദ്യോഗസ്ഥരും കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായുണ്ടാകും. ജില്ലാ കലക്ടര്‍, ഒബ്സര്‍വര്‍മാര്‍, എആര്‍ഒമാര്‍ തുടങ്ങിയവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍: 0497 2764645, 2763745.