മയ്യഴി :- അടിയന്തര അറ്റകുറ്റപ്പണിയുടെ ഭാഗമായി മാഹി പാലം വഴിയുള്ള ഗതാഗതം 29 മുതൽ മേയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കണ്ണൂർ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഏപ്രിൽ 29-ന് രാവിലെ മുതൽ മുതൽ പ്രവൃത്തി തുടങ്ങും. പാലത്തിൻ്റെ മേൽഭാഗത്തെ ടാർചെയ്ത ഭാഗം നീക്കി സ്ലാബുകൾക്കിടയിലെ ജോയിന്റിലെ സ്റ്റീൽ ചാനലുകൾ (സ്ട്രിപ്പ് സീൽ) മാറ്റി ബലപ്പെടുത്തുന്ന പണിയാണ് നടക്കുക. 19.33 ലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങും. പാലത്തിൻ്റെ മേൽഭാഗത്തെ ടാർചെയ്ത ഭാഗം നീക്കി സ്ലാബുകൾക്കിടയിലെ ജോയിൻ്റിലെ സ്റ്റീൽ ചാനലുകൾ (സ്ട്രിപ്പ് സീൽ) മാറ്റി ബലപ്പെടുത്തുന്ന പണിയാണ് നടക്കുക. 19.33 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുക.
കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൊക്ലി, മേക്കുന്ന്, മോന്താൽ പാലം വഴിയോ അല്ലെങ്കിൽ മാഹി പാലത്തിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽ പാലം വഴിയോ പോകണം.