തിരുവനന്തപുരം :- കെ-ടെറ്റ് ഏപ്രിൽ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടുവരെ നീട്ടി. അപേക്ഷ സമർപ്പിച്ചവരിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്താനുള്ള അവസരം മേയ് നാലുമുതൽ ഏഴുവരെ ktet.kerala.gov.in CANDIDATE LOGIN-ൽ ലഭ്യമാകും.
നിർദിഷ്ടമാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നതു കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷാകർത്താവിൻ്റെ പേര്, ജെൻഡർ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.