കൊച്ചി :- കടൽകടന്ന് വിപണി പിടിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന് (കെ.എസ്.ഐ.ഇ.) കീഴിലുള്ള കേരള സോപ്സ്. ആഭ്യന്തരവിപണിക്ക് പുറമേ വിദേശ വിപണികളിലും സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനോടകം സൗദി അറേബ്യ, യെമെൻ വിപണികളിലേക്ക് ഓരോ കണ്ടെയ്നർ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈവർഷം ഖത്തർ, കുവൈത്ത് വിപണിയിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നടപ്പുസാമ്പത്തിക വർഷം കൂടുതൽ വിദേശ വിപണികളിൽ ഉത്പന്നങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കയറ്റുമതിയിലൂടെ 40 ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം നേടിയത്. ഈ സാമ്പത്തിക വർഷം. ഒരുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. പുതിയ വിപണികളിൽ പ്രവേശിക്കുന്നതിലൂടെ വിറ്റുവരവിൽ 20-40 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞസാമ്പത്തികവർഷം 19.26 കോടി രൂപയുടെ വി റ്റുവരവാണ് കമ്പനി നേടിയത്. 2022-23 സാമ്പ ത്തികവർഷമിത് 17.41 കോടി രൂപയായിരുന്നു. ഉത്പാദനം 12 ശതമാനം ഉയർന്ന് 803 ടണ്ണിലെത്തി. വിപണി വിപുലീകരണ ത്തിന്റെ ഭാഗമായി ലിക്വിഡ് ബോഡി വാഷ്, ഷവർ ജെൽ, സാൻഡൽ-മഞ്ഞൾ സോപ്പ് എന്നിവ വിപണിയിൽ എത്തിക്കാനുള്ള അവസാനഘട്ട പരീക്ഷണത്തിലാണ്. ഔട്ല്ലെറ്റുകളുടെ എണ്ണം ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ രാജ്യത്തെ ഏഴായിരത്തിനുമുകളിലുള്ള ഔട്ട്ലറ്റ്ലെറ്റുകൾ വഴിയാണ് വില്പന. ഈ വർഷം ഇത് 10,000 കടക്കുമെന്ന് ജനറൽ മാനേജർ സി.ബി ബാബു അറിയിച്ചു.