തളിപ്പറമ്പ് :- തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ് ഉപയോഗിച്ചതിനും പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും പട്ടുവം അരിപ്പയിലെ ലൂർദ് എഡ്യൂക്കേഷൻ അക്കാദമിക്ക് 20,000 രൂപ പിഴ ചുമത്തി.
ലൂർദ് എഡ്യൂക്കേഷൻ അക്കാഡമിക്ക് കീഴിലെ നഴ്സിംഗ് കോളേജ്, ഫിസിയോതെറാപ്പി കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് പ്രോഗ്രാമിനും ഇഫ്താർ വിരുന്നിനും പ്ലാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകൾ ഉപയോഗിച്ചതായി സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു. പി.പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് പരിശോധന നടത്തിയത്.