കണ്ണൂർ :- ദേശീയപാത 66 മാഹി പാലത്തിൽ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രിൽ 29 മുതൽ മേയ് 10 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ദേശീയപാത ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നു കണ്ണൂർ ഭാഗത്തേക്കു വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽ പാലം വഴി പോകേണ്ടതാണ്. തലശ്ശേരിയിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽ പാലം വഴിയോ മാഹി പാലത്തിൻ്റെ അടുത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽ പാലം വഴിയോ പോകണമെന്നും അറിയിച്ചു.