ന്യൂഡൽഹി :- കഴിഞ്ഞവർഷം നിലവിൽ വന്ന അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ പ്രകാരം തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ സാധിക്കില്ലേയെന്നു സുപ്രീംകോടതി ചോദിച്ചു. ഇതു സാധിക്കുമെങ്കിൽ അധികൃതർക്ക് ഈ വഴി സ്വീകരിക്കാം. വീണ്ടും ഇടപെടൽ ആവശ്യമാണെങ്കിൽ കക്ഷികൾക്കു ഹൈക്കോടതികളെ സമീപിക്കാമെന്നും ജഡ്‌ജിമാരായ ജെ.എം മഹേശ്വരി, സഞ്ജയ് കൗൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തെരുവുനായ ശല്യത്തിനു പരിഹാരം തേടി കേരളത്തിലെ ഉൾപ്പെടെ തദ്ദേശ സ്‌ഥാപനങ്ങൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം.
താനൊരു മൃഗസ്നേഹിയാണെന്നും മൃഗങ്ങളെ ദയാവധം ചെയ്യുന്നതിനോടു യോജിപ്പില്ലെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ പറഞ്ഞു. എബിസി മാനദണ്ഡങ്ങൾ നടപ്പാക്കിയാൽ 90% പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നു മൃഗ സംരക്ഷണ ബോർഡിനു വേണ്ടി ഹാജരായ മനീഷ ടി കയ്റ വ്യക്തമാക്കി. വിശദമായ വാദം കേൾക്കാൻ മേയ് 8 ലേക്കു മാറ്റി.
C