പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം


കണ്ണൂർ :- സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. നിലവിലുണ്ടായിരുന്ന നാല് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ട് ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്സായി എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിലാണ് പരിഷ്കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളം സാമാന്യപരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സ് കഴിഞ്ഞ ആർക്കും പഠിക്കാം.

വിവരങ്ങൾക്ക് സന്ദർശിക്കുക literacymissionkerala.org


Previous Post Next Post