കണ്ണൂർ :- കൊളച്ചേരി പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്മാരിൽ ഒരാളായ അപ്പു വൈദ്യരുടെ ചെറുമക്കളായ ടി.വിജേഷ്, കെ.വി സ്വരൂപ്, കെ.വി അഭിരാമും സഹപ്രവർത്തകരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഡിസിസി ഓഫീസിലെത്തിയ ഇവരെ പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിലും കപട മതേതര നിലപാടിലും പ്രതിഷേധിച്ചിട്ടാണ് വ്യാപകമായി സിപിഎം അനുഭാവികർ പാർട്ടി വിടുന്നത്. രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടു. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനും യുഡിഎഫിനും കരുത്തു പകരുകയാണ് കാലഘട്ടത്തിൻറെ ആവശ്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സിപിഎം അനുഭാവികളായ പ്രവർത്തകർ കോൺഗ്രസിൽ ചേരുന്നതെന്നും മാർട്ടിൻജോർജ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് , ചന്ദ്രൻ തില്ലങ്കേരി,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി.എ അജീർ ,ഇല്ലിക്കൽ അഗസ്തി, കെ.സി മുഹമ്മദ് ഫൈസൽ ,രജിത് നാറാത്ത് ,അഡ്വ. ടി. ഒ മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ , കെ.എം.ശിവദാസൻ, ടി.പി സുമേഷ്, എം. കെ സുകുമാരൻ, മൻസൂർ പാമ്പുരുത്തി തുടങ്ങി പഞ്ചായത്തിലെ UDF നേതാക്കളും പ്രവർത്തകന്മാരും ചടങ്ങിൽ പങ്കെടുത്തു.