30 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചേലേരി അംഗൻവാടി ഹെൽപ്പർക്ക് യാത്രയയപ്പ് നൽകി


കൊളച്ചേരി :-  കൊളച്ചേരി പഞ്ചായത്ത് ചേലേരിയിലെ പത്താം വാർഡ് 103-ാം നമ്പർ അംഗൻവാടിയിൽ 30 വർഷം ഹെൽപ്പറായി സേവനം അനുഷ്ഠിച്ച സി.പുഷ്പജയ്ക്ക് യാത്രയയപ്പ് നൽകി. CDS സി.എം മെമ്പർ ഖദീജയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അസ്മ കെ.വി ഉദ്ഘാടനം ചെയ്തു. 

രക്ഷിതാക്കളായ റോഷ്നി പി.എൻ, സതി ഒ.വി, സബീന എം.സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. അംഗൻവാടി ടീച്ചർ സുധ സ്വാഗതവും രക്ഷിതാവ് നിഖിത നന്ദിയും പറഞ്ഞു.






Previous Post Next Post