40-ാം ചരമദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി


ചേലേരി :- വളവിൽ ചേലേരിയിലെ ശ്രീനന്ദനത്തിൽ പി.നാരായണന്റെ (കുഞ്ഞമ്പു ഡ്രൈവർ)  നാൽപതാം ചരമദിനത്തിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ അശരണർക്കും നിരാലംബർക്കും ആശ്രയമായ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. 

നാരായണന്റെ മകൻ സുമേഷ് ടി.സിയിൽ നിന്നും സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ , എക്സി.അംഗം ഷൈബു.ആർ , പി.നാരായണന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post