കരിപ്പൂർ :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 463 പേർക്കുകൂടി ഹജ്ജിന് അവസരം. ക്രമനമ്പർ 1562 മുതൽ 2024 വരെയുള്ളവർക്കാണ് നിലവിൽ അവസരം. തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും രണ്ടാം ഗഡുവും ഉൾപ്പെടെ 2,51,800 രൂപ അടയ്ക്കണം.
ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ്ബിഐ/ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിൽ ഏപ്രിൽ 15നകം തുക അടയ്ക്കണം. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും നൽകാത്തവരുടെ അവസരം റദ്ദാകും.