5 വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ഇത്തവണ


തിരുവനന്തപുരം :- അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ഇത്തവണ. ഈ വർഷം ഇതുവരെ ലഭിച്ചത് 16.8 മില്ലി മീറ്റർ മഴമാത്രം. 

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള ജില്ലകളിലും അഞ്ചു വർഷത്തെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇത്തവണ ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മഴമാപിനിയിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല.

Previous Post Next Post