തിരുവനന്തപുരം :- ശബരിമല തീർഥാടനക്കാലത്ത് വെർച്വൽ ക്യൂ വഴി ഒരു ദിവസം എൺപതിനായിരം തീർഥാടകരെ മാത്രമേ സന്നിധാനത്ത് പ്രവേശിപ്പിക്കു. സ്പോട്ട് ബുക്കിങ്ങും ഒഴിവാക്കും. കഴിഞ്ഞ തീർഥാടനക്കാലത്ത് നിയന്ത്രണം പാളിയ സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്രമീകരണം.
വെർച്വൽ ക്യൂവിൽ ബുക്കു ചെയ്തെത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതും പരിഗണനയിലാണ്. അയ്യപ്പദർശനം സുഗമമാക്കാൻ ദേവസ്വം വിജിലൻസ് എസ്.പി യുടെ മേൽനോട്ടത്തിൽ മാർഗരേഖ തയ്യാറാക്കും. ഇതര സംസ്ഥാനക്കാരെ ശബരിമലയിൽ ദിവസവേതനക്കാരായി നിയമിക്കേണ്ടെന്നതാണ് മറ്റൊരു തീരുമാനം.