ന്യൂഡൽഹി :- ഓൺലൈൻ ഗെയിമിങ്ങിന് 28 ശതമാനം ജി.എസ്.ടി ചുമത്തിയത് ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിലുള്ള ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 27 ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിയത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഏപ്രിൽ അവസാനവാരം കേസുകൾ പരിഗണിക്കും.