മദ്യപിച്ച് ജോലി ചെയ്ത 9 KSRTC ജീവനക്കാർ കൂടി പിടിയിൽ


തിരുവനന്തപുരം :- കെഎസ്ആർടിസിയിൽ മദ്യപിച്ചു ജോലിചെയ്‌ത് 9 പേർ കൂടി പിടിയിലായി. ഇതോടെ നാലു ദിവസത്തിനിടെ പിടിയിലായത് 53 പേർ. കാട്ടാക്കട, പത്തനംതിട്ട, തിരുവല്ല, പേരൂർക്കട ഡിപ്പോകളിലെ പരിശോധനയിലാണ് 9 പേർ പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗവും ഡ്രൈവർമാരാണെന്നതു ഗതാഗത വകുപ്പിനെ ഞെട്ടിച്ചു. ഇവരുടെ ശിക്ഷ കർശനമാക്കാൻ മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർദേശം നൽകി. 

ജോലിക്കെത്തുമ്പോൾ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മിക്കവരും കുടുങ്ങിയത്. മദ്യപിച്ചെന്നു കണ്ടെത്തിയാൽ ഒരു മാസമാണു സസ്പെൻഷൻ. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നു സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസമാണ് സസ്പെൻഷൻ കാലാവധി.

Previous Post Next Post