പക്ഷിപ്പനിയുടെ പുതിയവകഭേദം ; കോവിഡിനെക്കാൾ ഭീകരൻ


ന്യൂയോർക്ക് :- പക്ഷിപ്പനിയുടെ പുതിയവകഭേദമായ എച്ച് 5-എൻ 1 കോവിഡിനെക്കാൾ 100 മടങ്ങ് ഗുരുതരമായ രോഗാവസ്ഥയുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. രോഗബാധയുണ്ടാകുന്നവരിൽ പാതിയോളം പേർ മരണത്തിനു കീഴടങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്. യു.എസിലെ ടെക്സസിലും മിഷിഗനിലും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിലാണ് ഗവേഷകർ ആശങ്ക പങ്കുവെക്കുന്നത്. 

2020-ലാണ് പക്ഷിപ്പനിയുടെ പുതിയ വകഭേദം യു.എസിലെ കാട്ടുപക്ഷികളിൽ പടരുന്നതായി കണ്ടെത്തിയത്. എന്നാൽ, പിന്നീടത് സസ്തനികളിലും മനുഷ്യരിലും റിപ്പോർട്ടു ചെയ്തു. 2003 മുതൽ പക്ഷിപ്പനി ബാധിച്ചവരിൽ 52 ശതമാനം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 887 കേസുകളിൽ 462 പേർ മരിച്ചെന്നാണ് കണക്ക്. കോവിഡിന്റെ മരണനിരക്ക് 0.1 ശതമാനമായിരുന്നു.

Previous Post Next Post