കൊളച്ചേരി :- ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും കൊളച്ചേരി കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്പിൽ പരിസരത്ത് വോട്ട് സന്ദേശയാത്ര സംഘടിപ്പിച്ചു. പരിപാടി 008 തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ.പി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി വില്ലേജ് ഓഫീസർ കെ വി മഹേഷ്,സി ഡി എസ് ചെയ്യർപേഴ്സൻ പി.കെ ദീപ, വൈസ് ചെയ്യർപേഴ്സൻ ഇ.വി ശ്രീലത, സ്വീപ്അംഗങ്ങളായ ടി.വി ശ്രീകാന്ത്, കെ.പി നൗഷാദ്, എം.കെ സഹദേവൻ എന്നിവർ സംസാരിച്ചു.
18 വനിതകൾ കേരളീയ വേഷത്തിൽ അണിനിരന്നു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം.