മയ്യിൽ :- പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും IMNSGHS മയ്യിൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശം. എം കെ അനൂപ് കുമാർ (ഹയർ സെക്കന്ററി കണ്ണൂർ ജില്ലാ കോ കോർഡിനേറ്റർ), തളിപ്പറമ്പ് നിയോജക മണ്ഡലം സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ, സി. വി.ഹരീഷ് കുമാർഎൻ എസ് എസ് കോർഡിനേറ്റർ, lMNSGH മയ്യിൽ ഹയർസ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ സജിത,സ്വീപ് അംഗങ്ങളായടി.വി. ശ്രീകാന്ത്, കെപി നൗഷാദ് എന്നിവർ സംസാരിച്ചു. പരി പാടിക്ക് എൻ.എസ്.എസ് ലീഡർമാരായ അലീന, സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നല്കി.