കണ്ണൂർ :- ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ -യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷയ്ക്കുള്ള (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala. gov.in വഴി നാളെ ഏപ്രിൽ 17 ബുധനാഴ്ച മുതൽ 26 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപവീതവും ഫീസ് അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗൃതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.in, pareekshabhavan.kerala. gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യം - മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗനിർദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കണം.
പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, = മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂ 5 രിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധന കൾ പ്രകാരമുള്ള ഫോട്ടോ അപലോഡ് 1 ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് 5 ചെയ്യേണ്ട തീയതി ജൂൺ മൂന്ന്.