ദുബൈ :- ഇന്നലെ മുതൽ ശക്തമായി പെയ്യുന്ന മഴ യു.എ.ഇ യിൽ ഇന്നും തുടരുകയാണ്. ദുബൈയിൽ ഇന്നും മറ്റു എമിറേറ്റുകളിൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, ദുബായ് സർക്കാർ സ്ഥാപങ്ങളും ചില സ്വകാര്യ സ്ഥാപങ്ങളും 'വീട്ടിൽ നിന്നും ജോലി' തെരഞ്ഞെടുത്തിട്ടുണ്ട്. പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിരത്തുകളിൽ മുന്നറിയിപ്പ് ഫലകങ്ങളിൽ വെള്ളക്കെട്ടുകൾ ശ്രദ്ധിച്ചു വാഹനമോടിക്കാൻ നിർദ്ദേശം നൽകിവരുന്നുണ്ട്.
മഴയ്ക്കു അകമ്പടിയായി ഇടി മിന്നലും അൽഐനിൽ ആലിപ്പഴവും വർഷിക്കുന്നുണ്ട്. മഴ നാളെവരെ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയൽ രാജ്യമായ ഒമാനിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്യുന്ന മഴയിൽ ചിലർക്ക് ജീവഹാനി സംഭവിച്ചതായി അറിയുന്നുണ്ട്.