പള്ളിപ്പറമ്പ് :- ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ എടുത്ത കുഴിയിൽ മെറ്റൽ നിരത്തി താറിംഗ് പണി പൂർത്തിയാക്കതെ നീളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. പള്ളിപ്പറമ്പ് മുതൽ കൊളച്ചേരി, എ.പി സ്‌റ്റോർ തുടങ്ങിയ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശവും താറിംഗ് നടത്താത്തത് കാരണം ജനങ്ങൾ പൊടി തിന്നുകയാണ്.
കഠിനമായ ചൂടും പൊടിയും മൂലം ജനങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങളും വന്നിരിക്കുകയാണ്. അധികൃതർ എത്രയും പെട്ടെന്നുതന്നെ താറിംഗ് പണി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.