സംഘടന ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി
മയ്യിൽ :- വേളം മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ഭണ്ഡാരം ധനാപഹരണവുമായി ബന്ധപ്പെട്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി.മോഹനചന്ദ്രനെ ദേവസ്വം ബോർഡ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗവുമായ മോഹനചന്ദ്രനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതായി യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.