സി.കണ്ണൻ ചരമവാർഷിക ദിനം ആചരിച്ചു

 


ചട്ടുകപ്പാറ:-പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന സ: സി.കണ്ണൻ്റെ പതിനെട്ടാമത് ചരമവാർഷിക ദിനം CITU മാണിയൂർ മേഖലാ കമ്മറ്റി സമുചിതമായി ആചരിച്ചു. കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് മാണിയൂർ മേഖലയിലെ 6 കേന്ദ്രങ്ങളിൽ പതാക ഉയർത്തി.കട്ടോളിയിൽ CITU DC മെമ്പറും ഏറിയ പ്രസിഡണ്ടുമായ കെ.നാണു അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം, ചെറുവത്തല മൊട്ട, ചട്ടുകപ്പാറ, വേശാല, വെള്ളുവയൽ എന്നീ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. മേഖലാ കമ്മറ്റി അംഗങ്ങളായ പി.ഗംഗാധരൻ, കുതിരയോടൻ രാജൻ, പി. സജിത്ത് കുമാർ, എ.കൃഷ്ണൻ, കെ.പ്രിയേഷ് കുമാർ, കെ.ഗണേശൻ, പി.അജിത എന്നിവർ നേതൃത്വം നൽകി.





Previous Post Next Post