മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. മലപ്പട്ടം മുനമ്പുകടവ് പാർക്കിൽ നടന്ന ചടങ്ങ് ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു . മുനമ്പു പള്ളി ഇമാം മുനീർ ഇർഷാദി ഇഫ്താർ സന്ദേശം നൽകി.

ബാബു പണ്ണേരി,ഡോ. എസ്.പി.ജുനൈദ് , നിയാസ് വി.വി, പ്രമോദ്.സി, ഒ.എം അജിത് എന്നിവർ സംസാരിച്ചു. എം.വി അബ്ദുള്ള സ്വാഗതവും ടി.വി പ്രസൂൺ നന്ദിയും പറഞ്ഞു. പവർ ക്രിക്കറ്റ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.




Previous Post Next Post