മയ്യിൽ :- മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെയും (CITU), ടെമ്പിൾ കോർഡിനേഷൻ മയ്യിൽ ഏരിയ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ഏരിയയിലെ ക്ഷേത്രം ജീവനക്കാരുടെ കുടുംബ സംഗമം നടത്തി.
വിനോദ് കണ്ടക്കെയുടെ അധ്യക്ഷതയിൽ മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ സുധി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ ക്ഷേത്ര ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാരങ്ങൾ സി.ഐ.ടി.യു മയ്യിൽ ഏരിയാ സെക്രട്ടറി എ.ബാലകൃഷ്ണൻ വിതരണം ചെയ്തു.
കനറാ ബാങ്ക് ബ്രാഞ്ച് മാനേജർ സി.കെ ഷിജു മാണിയൂർ ദേവസ്വം ചെയർമാൻ ടി.കുട്ടി കൃഷ്ണൻ, അമേയ പ്രദീപ്, ഇ.എൻ രോഹിത് ഗോവിന്ദ് എന്നിവർ സംസാരിച്ചു. എൻ.വി ലതീഷ് സ്വാഗതവും കെ.പ്രദീഷ് വേളം നന്ദിയും പറഞ്ഞു.


