തിരുവനന്തപുരം :- സംസ്‌ഥാനത്ത് കൊപ്ര സംഭരണം ഇന്നു തുടങ്ങും. ഇന്നു മുതൽ 3 മാസത്തേക്ക് മില്ലിങ് കൊപ്ര ക്വിന്റ്റലിന് 11,160 രൂപയ്ക്കും ഉണ്ടക്കൊപ്ര ക്വിന്റലിന് 12,000 രൂപയ്ക്കുമാണ് നാ ഫെഡ് മുഖേന കേരളത്തിൽ നിന്നു സംഭരിക്കുക.
മാർക്കറ്റ്ഫെഡ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ എന്നിവയാണ് സംസ്ഥാന തല ഏജൻസികൾ. 69 കേന്ദ്രങ്ങളാണ് സംഭരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്.