ചട്ടുകപ്പാറ :- സംയോജിത കൃഷി ക്യാമ്പയിൻ ജൈവ പച്ചക്കറി ചന്ത ഏരിയാതല ഉദ്ഘാടനം വേശാല കോമക്കരിയിൽ നടന്നു. സംയോജിത കൃഷി ഏരിയ സമിതി ചെയർമാൻ എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന കെ.കെ ഗോപാലൻ മാസ്റ്റർക്ക് നൽകി അനിൽകുമാർ നിർവ്വഹിച്ചു.
കർഷകനും കർഷക സംഘം വേശാല വില്ലേജ് പ്രസിഡണ്ടുമായ കെ.മധു ആശംസയർപ്പിച്ച് സംസാരിച്ചു. കർഷക സംഘം വേശാല വില്ലേജ് സെക്രട്ടറിയും സംയോജിത കൃഷി വില്ലേജ് കൺവീനറുമായ കെ.ഗണേശൻ സ്വാഗതം പറഞ്ഞു.