ഏക്കോട്ടില്ലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയും


കുറ്റ്യാട്ടൂർ :- ഏക്കോട്ടില്ലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 11,12 തീയതികളിൽ ക്ഷേത്രം തന്ത്രി അനന്തൻ പുടവർ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

ഇന്ന് ഏപ്രിൽ 11 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആചാര്യ വരണം, ശുദ്ധിക്രിയകൾ, തുടർന്ന് ദീപാരാധന, തിരുവത്താഴപൂജ, ഭജന എന്നിവ നടക്കും. രാത്രി 8 മണിക്ക് ദേശവാസികളുടെ കലാവിരുന്ന് നാട്ടരങ്ങ് അരങ്ങേറും. 

നാളെ ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ പ്രധാന പൂജകൾ നടക്കും. ഉച്ചയ്ക്ക് 12 30 മുതൽ 2 30 വരെ പ്രസാദ ഊട്ട്. വൈകുന്നേരം 6 മണിക്ക് തായമ്പക. 7 മണിക്ക് പഞ്ചവാദ്യസമേതം തിടമ്പെഴുന്നള്ളത്ത്, തുടർന്ന് തിരുനൃത്തം, രാത്രി 9 മണിക്ക് തിരുവത്താഴപൂജ.

Previous Post Next Post