നാറാത്ത് :- ഇന്ന് മരണപ്പെട്ട പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂരിൻ്റെ മൃതദേഹം സംസ്‌കരിച്ചു.
MLA കെ.വി സുമേഷ്, ഡോ:ശിവദാസൻ എം പി, പി.കെ. ശ്യാമള ടീച്ചർ, വത്സൻ തില്ലങ്കേരി, സാധുവിനോദ്, ഗായകൻ രഞ്ജിത്ത് ശ്രീധർ, BJP സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ ജന: സെക്രട്ടറി ബിനു എളമരം, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, ഫെഫ്ക്കയ്ക്ക് വേണ്ടി മുൻ വൈസ് പ്രസിഡന്റ് മഹറൂഫ് പിണറായി, ചലച്ചിത്ര അക്കദമിക്ക് വേണ്ടി റീജനൽ കോഡിനേറ്റർ പി.കെ. ബൈജു തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ ബൽറാം മട്ടന്നൂരിന്റെ നാറാത്ത് വീട്ടിലെത്തി. നടൻ സുരേഷ് ഗോപി, സംവിധായകൻ ജയറാജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാര മുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം, കർമ്മയോഗി ,സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയിൽ വച്ച് സുരേഷ് ഗോപിയും, കാശി എന്ന നോവലിൻ്റെ പ്രകാശനം എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ.യും ,അന്യ ലോകം എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും , കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചേർന്നാണ് നിർവഹിച്ചത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം രണ്ട് മണിയോടെ പുല്ലുപ്പി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.