നെസ്‌ലെ ബേബി ഫുഡിലെ അമിത പഞ്ചസാര ; അന്വേഷിക്കാൻ കേന്ദ്രം


മുംബൈ :- ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെയുടെ ബേബി ഫുഡിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ കേന്ദ്രം. സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നെസ്‌ലെയുടെ സെറിലാക്ക്, കുട്ടികൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിത അളവിലാണ് പഞ്ചസാര കണ്ടെത്തിയിരിക്കുന്നത്. 

കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, തങ്ങളുടെ ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് 30% വരെ കുറച്ചിട്ടുണ്ടെന്ന് നെസ്‌ലെ ഇന്ത്യയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും തേനും ആണ് ഈ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പറയുന്നു. 
Previous Post Next Post