ന്യൂഡൽഹി :- അത്യപൂർവമായ സമ്പൂർണ സൂര്യഗ്രഹണം തിങ്കളാഴ്ച. പക്ഷേ, ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇതു കാണാനാകില്ലെന്ന് ഗവേഷകർ പറയുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ പൂർണമായും ദൃശ്യമാവും.
നാലു മിനിറ്റും 27 സെക്കൻഡും നീണ്ടു നിൽക്കും. തിങ്കളാഴ്ച ഇന്ത്യൻസമയം രാത്രി 9.12 മുതൽ ചൊവ്വാഴ്ച പുലർച്ചെ 2.22 വരെയാണ് വിവിധ ഇടങ്ങളിൽ സൂര്യഗ്രഹണം കാണാനാവുക. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നുപോകുന്ന സമയത്താണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്.