കണ്ണൂർ :- സംസ്ഥാനത്തെ റെയിൽപ്പാത വൈദ്യുതീകരണം നൂറുശതമാനം കൈവരിച്ചു. ഷൊർണൂർ-നിലമ്പൂർ (65 കി.മി.) പാത കൂടി വൈദ്യുതീകരിച്ചതോടെയാണിത്. പാലക്കാട് ഡിവിഷനിൽ ഷൊറണൂർ-നിലമ്പൂർ റോഡ് സെക്ഷനിൽ മാത്രമായിരുന്നു തീവണ്ടികൾ ഡീസൽ എൻജിൻ ലോക്കോ ഉപയോഗിച്ചിരുന്നത്.
ത്രീ ഫെയ്സ് എ.സി ലോക്കോയിലേക്കുള്ള അതിവേഗമുള്ള ചുവടുമാറ്റമാണ് മറ്റൊരു പ്രത്യേകത. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമാണ് ലോക്കോയിലുള്ളത്. ബ്രേക്ക് ചെയ്യുമ്പോൾ വൈദ്യുതി തിരിച്ച് ഗ്രിഡിലേക്കുതന്നെ കയറും. തീവണ്ടി ഓടിക്കാൻ ഉപയോഗിക്കുന്ന മോട്ടോർ, ജനറേറ്റർ ആയി പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തത്ത്വമാണിത്. കേരളത്തിൽ 50 ശതമാനത്തിലധികം വണ്ടികൾ ത്രീ ഫെയ്സ് വൈദ്യുതി ലോക്കോയിലേക്ക് മാറിക്കഴിഞ്ഞു.