നെസ്‌ലെയുടെ സെറിലാക്കിൽ അമിതമായ പഞ്ചസാര അടങ്ങിയതായി റിപ്പോർട്ട്‌


നെസ്‌ലെയുടെ സെറിലാക്ക്, ശിശുക്കൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിതമായ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ്, യൂറോപ്പ്, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതേസമയം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, 

ശിശു ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. പബ്ലിക് ഐയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും (IBFAN) നടത്തിയ പുതിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്. ഒരു സെർവിംഗിന് ഏകദേശം 3 ഗ്രാം വരെ പഞ്ചസാര സെറിലാക്ക് ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. “നീതീകരിക്കാൻ കഴിയാത്ത ഒരു ഇരട്ടത്താപ്പ് കമ്പനി സ്വീകരിച്ചതെയായി ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞനായ നൈജൽ റോളിൻസ് പറഞ്ഞു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നെസ്‌ലെ ഈ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഒരു നിശ്ചിത അളവിലുള്ള പഞ്ചസാര ശീലമാക്കാൻ കമ്പനികൾ ശ്രമിച്ചേക്കാമെന്ന് റോളിൻസ് പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ കമ്പനി വിറ്റഴിച്ച 150 ഉൽപ്പന്നങ്ങൾ പരിശോധിച്ച ശേഷം, ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കായി തയ്യാറാക്കിയ എല്ലാ സെറിലാക് ഉത്പന്നങ്ങളിലും ശരാശരി 4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പബ്ലിക് ഐ കണ്ടെത്തി.

Previous Post Next Post