ന്യൂഡൽഹി :- 4 കോടിയോളം രൂപ വിദേശത്ത് ചെലവുവരുന്ന അർബുദചികിത്സയ്ക്ക് ഇന്ത്യയിൽ ഇനി 40 ലക്ഷം രൂപയോളം മാത്രം. അർബുദ ചികിത്സയ്ക്കായി ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ജീൻ തെറപ്പി രീതിയുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഐഐടി ബോംബെയിൽ നിർവഹിക്കും. ഐഐടിയിൽ പ്രവർത്തിക്കുന്ന ഇമ്യൂണോ ആക്റ്റ് എന്ന കമ്പനിയും ടാറ്റ മെമ്മോറിയൽ ആശുപത്രിയും ചേർന്നു വികസിപ്പിച്ച 'നെകസ്‌കാർ19' (NexCAR19) എന്ന ജീൻ തെറപ്പി രീതി ഇതിനകം നൂറോളം രോഗികളിൽ പരീക്ഷിച്ചു രാജ്യത്ത് നാൽപതോളം ആശുപത്രികളിൽ ഇതു ലഭ്യമാണ്.
ബി-സെൽ അർബുദരോഗികൾക്കാണ് ജീൻ തെറപ്പി നടത്തുക. ഇമ്യൂണോതെറപ്പി ബയോസയൻസസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. രാഹുൽ പുർവാറും സംഘവുമാണ് 'നെക്സാർ 19' വികസിപ്പിച്ചെടുത്തത്. കീമോതെറപ്പി അടക്കമുള്ള മാർഗങ്ങൾ പരാജയപ്പെടുന്നവരിൽ ഇത് കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്നു.