ദുബൈ :- ഒരുമാസത്തെ കഠിന വൃതത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിലെങ്ങും വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ദുബൈയിൽ രാവിലെ 6.20 ന് തന്നെ പള്ളികളിൽ നിസ്ക്കാരം തുടങ്ങിയിരുന്നു. നാടിനെ അപേക്ഷിച്ച് വളരെ ഊഷ്മളമായ കാലാവസ്ഥയാണ് ഇത്തവണ റമദാനിലും പെരുന്നാളിനും ഗൾഫിലെങ്ങും.
പെരുന്നാൾ ആഴ്ചയുടെ മധ്യത്തിൽ വരുന്നതിനാൽ യു എ യിലെ സ്വകാര്യ സ്ഥാപനങ്ങൾക്കടക്കം ഒരാഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന അവധി ലഭിക്കും. ആയതിനാൽ ചിലർ നാട്ടിലേക്കോ അല്ലെങ്കിൽ നീണ്ട തൊട്ടടുത്ത മറ്റു രാജ്യങ്ങളിലേക്കോ ഉള്ള യാത്രയിലാണ്.