ഓൺലൈനിൽ എത്തുന്നത് ലക്ഷങ്ങളുടെ പടക്കങ്ങൾ


തിരുവനന്തപുരം :- വിഷുവെത്തിയതോടെ ഓൺലൈൻ പടക്ക വിപണി സംസ്ഥാനത്ത് വ്യാപകമായി. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് ദിവസേനയെത്തുന്നത് ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ്. ബുക്ക്‌ ചെയ്താൽ കാസർകോട് മുതൽ തിരുവനന്ത പുരംവരെയുള്ള എല്ലാ ജില്ലകളിലേക്കും ഓൺലനിൽ പടക്കമെത്തും. ഇത്തരം ഓൺലൈൻ കച്ചവടം സുപ്രീംകോടതി നിരോധിച്ചിരുന്നു. 

ശിവകാശിയിലെ പടക്കക്കടകളുടെ വെബ്സൈറ്റിൽനിന്ന് ഈ വർഷത്തെ 'ട്രെൻഡിങ്' ആയ പടക്കങ്ങൾ ബുക്ക് ചെയ്യാം. വലുതാണെങ്കിലും ചെറുതാണെങ്കിലും ഒരു പെട്ടിക്ക് കൊറിയർ ചാർജായി 600 രൂപയാണ് ഈടാക്കുന്നത്. 200 രൂപ നികുതിയും നൽകണം. പടക്കം കിട്ടിയശേഷം കൊറിയർ ചാർജ് നൽകിയാൽ മതി. ഓൺ ലൈനായി ഓർഡർ ചെയ്യുന്നതിനുപുറമെ നിരവധിയാളുകൾ ശിവകാശിയിൽ പോയും ബുക്ക് ചെയ്യുന്നുണ്ട്.

പരിശോധന കർശനമായതിനാൽ കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലേക്ക് ഓൺലൈനായി നേരിട്ട് പടക്കങ്ങളെത്തുന്നില്ല. ഈ ജില്ലകളിലുള്ളവർ മലപ്പുറം ജില്ലയിലെ കൊറിയർ സർവീസ് വഴി പടക്കം എത്തിക്കുന്നുണ്ട്. ഓൺലൈനിൽ ചുരുങ്ങിയത് 3000 രൂപയെങ്കിലും പടക്കം വാങ്ങണം. 2017 മുതലാണ് ഓൺലൈൻ പടക്കവിൽപ്പന വർധിച്ചത്. അക്കാലത്തുതന്നെ സുപ്രീംകോടതി നിരോധനവും വന്നിരുന്നു. 

Previous Post Next Post