വാർഷിക പരീക്ഷ എഴുതാതിരുന്ന കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തണം


കരിവെള്ളൂർ :- 2023-24 അധ്യയനവർഷത്തെ ക്ലാസ് കയറ്റം, പ്രവേശനം സംബന്ധിച്ച മാർഗ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊട്ടടുത്ത ക്ലാസ് കയറ്റം നൽകണം.

സ്‌കൂൾ വാർഷികപരീക്ഷ എഴുതാൻ കഴിയാതിരുന്ന ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ തലത്തിൽ പരീക്ഷ നടത്തി ക്ലാസ് കയറ്റം നൽകണം. ഒൻപതാം ക്ലാസ് കയറ്റത്തിന് അർഹത ലഭിക്കാത്ത കുട്ടികൾക്ക് മേയ് 10-നകം സേ പരീക്ഷ നടത്തി അർഹതയുണ്ടെങ്കിൽ ക്ലാസ് കയറ്റം നൽകണം.

Previous Post Next Post