പി.കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ

 


 കൊളച്ചേരി :- കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കമ്പിൽ ടൗണിൽ ഏപ്രിൽ 20 ന് ശനിയാഴ്ച്ച 3 മണിക്ക്  യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും, പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും 

       പി.കെ കുഞ്ഞാലിക്കുട്ടിയെ നിരവധി വാഹന അകമ്പടിയോടെ കാട്ടാമ്പള്ളി പാലത്തിൽ നിന്നും യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചാനയിക്കും

Previous Post Next Post