കുറ്റ്യാട്ടൂര്‍ :- വിഷുദിനത്തില്‍ കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വര്‍ഷങ്ങളായി കാടുമൂടി കിടന്നിരുന്ന കളിസ്ഥലം കോയ്യോട്ടുമൂലയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേർന്ന് ശുചീകരിച്ച് മാതൃകയായി. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫിസിന് സമീപത്തെ പൊതുസ്ഥലത്തുള്ള കളിസ്ഥലമാണ് കോയ്യോട്ടുമൂലയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ശ്രമദാനമായി ശുചീകരിച്ചത്. ഒരു മണിക്കൂറിലേറെ ഏറെപണിപ്പെട്ടാണ് കളിക്ക് അനുയോജ്യമായ രീതിയില്‍ നവീകരിച്ചത്.
കോയ്യോട്ടുമൂലയിലെ കോക്കാടന്‍ ഷാജി, ബാബു കാവള്ളി, ടി.സി ബാബു, രഞ്ചിത്ത് കുന്നൂല്‍, കെ.രതീശന്‍, ടി.വി മിഥുന്‍, മഹേഷ് കാവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിഷുദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സമൂഹത്തിന് മാതൃകയായ കോയ്യോട്ടുമൂലയിലെ യുവാക്കളെ നാട്ടുകാര്‍ അഭിനന്ദിച്ചു.