ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നു


കണ്ണൂർ :- ആഘോഷദിവസങ്ങളും അവധിക്കാലവും ഒന്നിച്ചെത്തിയതോടെ കോഴിയിറച്ചിക്ക് വൻ ഡിമാൻഡ്. ഓടിച്ചെന്ന് കോഴിയിറച്ചി വാങ്ങാനാകാത്ത അവസ്ഥയാണിപ്പോൾ. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇപ്പോൾ വില്പന. മൂന്നുമാസത്തിനിടെ 75 രൂപയുടെ വർധനയാണുണ്ടായത്.

വെള്ളിയാഴ്ച കിലോയ്ക്ക് 180 രൂപയ്ക്കാണ് ചില്ലറ വ്യാപാരികൾ ഇറച്ചിക്കോഴി വില്പന നടത്തിയത്. തിങ്കളാഴ്ച 175 രൂപയായിരുന്നു. ചൊവ്വാഴ്ചയോടെയാണ് ഒറ്റയടിക്ക് അഞ്ചുരൂപ വർധിച്ച് 180 ആയത്. കോഴിയിറച്ചിക്ക് 285-290 രൂപവരെയാണുള്ളത്. ലഗോണിന് കിലോയ്ക്ക് 130 രൂപയാണ് വില. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 130-135 രൂപവരെയായിരുന്നു ശരാശരി വില. ഒരാഴ്ച മുൻപാണ് 165 രൂപയായി ഉയർന്നത്. ദിവസങ്ങൾക്കകം 10 രൂപ വർധിച്ച് 175 രൂപയായി. ചൊവ്വാഴ്ച മുതലാണ് വില 180-ൽ എത്തിയത്. 4 വരും ദിവസങ്ങളിൽ വീണ്ടും വില കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്.

ജനുവരിയിൽ 100-110 രൂപയായിരുന്നു വില. ഫെബ്രുവരി ആദ്യം 130 രൂപയായി ഉയർന്നു. ഫെബ്രുവരി അവസാനത്തോടെ 165 രൂപവരെ എത്തിയെങ്കിലും പിന്നീട് വില കുറയുകയായിരുന്നു. മാർച്ചിൽ വൻവർധനവുണ്ടായില്ല. ഏപ്രിൽ മാസത്തോടെയാണ് വിലയിൽ വൻകുതി ച്ചുകയറ്റമുണ്ടായത്. ഇത് കച്ചവടത്തെയും ബാധിച്ചു. ചൂട് കൂടിയതാണ് ഇറച്ചിക്കോഴിയുടെ വില കൂടാനുള്ള പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. വർധിച്ച ചൂട് കാരണം ഫാമിലെ കോഴികൾ ചത്തുപോകുന്നതും കോഴികളുടെ വളർച്ച കുറയുന്നതുമാണ് പ്രധാന പ്രശ്നം.

Previous Post Next Post