ന്യൂഡൽഹി :- കേസിൻ്റെ വിവരങ്ങൾ അഭിഭാഷകർക്ക് വാട്‌സാപ്പിൽ അയച്ചു നൽകാൻ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. കോടതിയുടെ ഐ.ടി സർവീസുമായി ബന്ധിപ്പിച്ചാകും വാട്‌സാപ്പ് സന്ദേശസേവനം.
സുപ്രീംകോടതിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് പുതിയ സംരംഭം. കേസ് ഫയൽചെയ്യുന്നതിൻ്റെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി അഭിഭാഷകർക്ക് ലഭിക്കും. രജിസ്ട്രിയിൽനിന്നുള്ള വിവരങ്ങളും കോസ് ലിസ്റ്റും ലഭിക്കും. കോടതിയുത്തരവുകൾ വെബ്സൈറ്റിൽ ലഭ്യമാകുന്നതിനൊപ്പം വാട്‌സാപ്പിലും നൽകും.