ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തച്ഛൻ അന്തരിച്ചു
കാരക്കാസ് :- ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനെന്ന ഗിന്ന സ് റെക്കോഡിന് ഉടമയായ വെനസ്വേലക്കാരൻ ഹുവാൻ വിൻസെന്റ് പെരസ് മോറ (114) ചൊവ്വാഴ്ച അന്തരിച്ചു. 2022 ഫെബ്രുവരി നാലിനാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ പുരുഷനാണ് മോറയെന്ന് ഗിന്നസ് അധികൃതർ സാക്ഷ്യപത്രം നൽകിയത്. അന്ന് അദ്ദേഹത്തിന് 112 വയസ്സും 253 ദിവസവുമായിരുന്നു പ്രായം. 1909 മേയ് 27-ന് എൽ കോബ്രെ പട്ടണത്തിൽ ജനിച്ച മോറയ്ക്ക് 11 മക്കളും 41 പേരക്കുട്ടികളുമുണ്ട്. കാർഷികവൃത്തിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാർഗം.