സംസ്ഥാനത്തെ നദികളുടെ പരിപാലനത്തിന് ജലസേചന വകുപ്പ് എൻജിനീയർമാർ


തിരുവനന്തപുരം :- സംസ്ഥാനത്തെ 44 നദികളുടെയും മേൽനോട്ടം ജലസേചന വകുപ്പ് എൻജിനിയർമാർക്കു നൽകുന്നു. തീരപരിപാലനവും നിരീക്ഷണവും ഇവരുടെ ചുമതലയാണ്. മാലിന്യരഹിതമായ നദികൾ എന്ന ലക്ഷ്യത്തോടെയാണിത്.

സംസ്ഥാനത്തെ നദികൾ മലിനമാണെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരാമർശത്തെത്തുടർന്നുള്ള പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ഇതിനു ശേഷമാണ് നദികൾ മാലിന്യമുക്തമാക്കുന്നതിനുള്ള ശ്രമത്തിനു ശക്തിപകരാൻ എൻജിനിയർമാർക്കു ചുമതല നൽകുന്നത്. 44 നദികളിൽ 21-ഉം മലിനമാണെന്നു കണ്ടെത്തി ഹരിത ട്രിബ്യൂണൽ 2018 സെപ്റ്റംബർ 20- നു പിഴയിട്ടിരുന്നു.

Previous Post Next Post