റിയാദ് :- നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയൽ അരയിൽ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്പനിയിൽ ഇല്ക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ദിനേശ്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സ തേടുകയായരുന്നു.
ഭാര്യ : രേഖ.
മക്കൾ : പാർവ്വതി, സൂര്യ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.