ന്യൂഡൽഹി :- സ്കൂൾ പാഠപുസ്തകങ്ങളുടെ വ്യാജപതിപ്പുകൾ പൊതുവിപണിയിൽ ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വസ്തുതാപരമായ പിഴവുകളുള്ള ഇത്തരം പുസ്തകങ്ങൾ വാങ്ങരുതെന്നും വിദ്യാർഥികൾക്ക് എൻ.സി.ഇ.ആർ.ടിയുടെ മുന്നറിയിപ്പ്.
ഹരിയാണയിലെ ഗോഡൗണിൽ നിന്ന് ആറ്, 12 ക്ലാസുകളിലെ വ്യാജ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം. അനുമതിയില്ലാതെ പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന പ്രസാധകർക്കെതിരേ 1957-ലെ പകർപ്പവകാശ നിയമപ്രകാരം നിയമനടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.