പാമ്പുരുത്തി :- പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിഷുക്കോടിയും പെരുന്നാൾ കിറ്റും വിതരണം ചെയ്തു. പതിനഞ്ചോളം കുടുംബാംഗങ്ങൾക്കാണ് വിഷുക്കോടി നൽകിയത്. ഡ്രോപ്സ് പ്രസിഡണ്ട് അബൂബക്കർ.എം പെരുന്നാൾ കിറ്റ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ടിനു നൽകി ഉദ്ഘാടനം നിർവഹിച്ചു.
മെമ്പർമാരായ റാസിക്ക് .എം, ഷമീം വി.കെ എന്നിവരും ഡ്രോപ്സ് വനിതാ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.