HSS അധ്യാപകരുടെ അവധിക്കാല പരിശീലനം മെയ് 20 മുതൽ


തിരുവനന്തപുരം :- ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മെയ് 20ന് തുടക്കമാകും. ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു.

സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14 ജില്ലകളിലായി 28,028 അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽമാർക്ക് പ്രത്യേക പരിശീലനം നൽകും.

Previous Post Next Post